Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Konni

കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ക്സ്റേ മാ​റി ന​ൽ​കി​യ സം​ഭ​വം; താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

 

പ​ത്ത​നം​തി​ട്ട: കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ക്സ്റേ മാ​റി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ. റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ര​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

സൂ​പ്ര​ണ്ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. എ​ക്സ്റേ മാ​റി ന​ൽ​കി​യി​ട്ടും അ​ത് മ​ന​സി​ലാ​കാ​തെ ചി​കി​ത്സി​ച്ച പ​ൾ​മ​നോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ർ​ക്കും താ​ക്കീ​ത് ന​ൽ​കി. 16 കാ​രി​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള 88 കാ​രി​യു​ടെ എ​ക്സ്റേ ആ​ണ് മാ​റി ന​ൽ​കി​യ​ത്.

ശ്വാ​സ​ത​ട​സ​വു​മാ​യി ചി​കി​ത്സ​യ്ക്കെ​ത്തി​യ പെ​ൺ​കു​ട്ടി​യോ​ട് ഡോ​ക്ട​റാ​ണ് എ​ക്സ്റേ​യെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് പെ​ൺ​കു​ട്ടി റേ​ഡി​യോ​ള​ജി വ​കു​പ്പി​ലെ​ത്തി എ​ക്സ്റേ​യെ​ടു​ത്തു. എ​ന്നാ​ൽ റേ​ഡി​യോ​ള​ജി വ​കു​പ്പി​ൽ നി​ന്ന്, ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള 88-കാ​രി​യു​ടെ എ​ക്സ്റേ​യാ​ണ് ന​ൽ​കി​യ​ത്. ഈ ​എ​ക്സ്റേ​യു​മാ​യി പെ​ൺ​കു​ട്ടി വീ​ണ്ടും ഡോ​ക്ട​റെ ക​ണ്ടു.

എ​ക്സ്റേ പ​രി​ശോ​ധി​ച്ച് പെ​ൺ​കു​ട്ടി​യു​ടെ ന​ട്ടെ​ല്ലി​ന് വ​ള​വു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഡോ​ക്ട​ർ മ​രു​ന്നു കു​റി​ച്ച് ന​ൽ​കി. തു​ട​ർ ചി​കി​ത്സ​യ്ക്ക് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് എ​ക്സ്റേ മാ​റി​പ്പോ​യ കാ​ര്യം മ​ന​സി​ലാ​യ​ത്. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ എ​ക്സ്റേ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് രോ​ഗി​യു​ടെ പ്രാ​യ​വും കൊ​ണ്ടു​വ​ന്ന എ​ക്സ്റേ​യി​ലെ പൊ​രു​ത്തേ​ക്കേ​ടു​ക​ളും വ്യ​ക്ത​മാ​യ​ത്.

ഇ​തോ​ടെ പെ​ൺ​കു​ട്ടി​യും മാ​താ​പി​താ​ക്ക​ളും കോ​ന്നി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ​ത്തി സൂ​പ്ര​ണ്ടി​ന് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നും സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. എ​ക്സ്റേ മാ​റി​ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി കെ ​മു​ര​ളീ​ധ​ര​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടി​നാ​ണ് മ​ന്ത്രി ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യ​ത്. എ​ക്സ്റേ വി​ത​ര​ണം ചെ​യ്യു​ന്ന കൗ​ണ്ട​റി​ലാ​ണ് പി​ഴ​വ് സം​ഭ​വി​ച്ച​തെ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് മെ​ഡി​ക്ക​ൽ എ​ജ്യൂ​ക്കേ​ഷ​ന് സൂ​പ്ര​ണ്ട് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Kerala

വീ​ടി​നെ ചൊ​ല്ലി ത​ർ​ക്കം; പി​തൃ സ​ഹോ​ദ​ര​നെ ച​വി​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ പി​തൃ സ​ഹോ​ദ​ര​നെ ച​വി​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട കു​ള​ത്തു​മ​ൺ അം​ബേ​ദ്ക​ർ ഉ​ന്ന​തി​യി​ലെ ക​ണ്ണ​ൻ എ​ന്ന അ​നി​ൽ (45) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​നി​ലി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ മ​ക​ൻ സു​ധീ​ഷ് (27) ആ​ണ് പി​ടി​യി​ലാ​യ​ത്.

കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്നു​ണ്ടാ​യ കൈ​യാ​ങ്ക​ളി​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​ൻ​പ​തോ​ടെ ആ​യി​രു​ന്നു സം​ഭ​വം. സു​ധീ​ഷി​ന്‍റെ അ​ച്ഛ​ൻ നി​ർ​മി​ച്ച വീ​ട്ടി​ൽ അ​നി​ൽ താ​മ​സി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ അ​ടി​പി​ടി​ക്കി​ടെ അ​നി​ലി​നെ സു​ധീ​ഷ് ച​വി​ട്ടു​ക​യാ​യി​രു​ന്നു. ച​വി​ട്ടേ​റ്റ് വീ​ണ അ​നി​ലി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പി​ടി​യി​ലാ​യ സു​ധീ​ഷ് നേ​ര​ത്തെ പോ​ക്സോ കേ​സി​ൽ ഉ​ൾ​പ്പെ​ടെ പ്ര​തി​യാ​യി​രു​ന്നു.

Kerala

കോ​ന്നി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടി​പ്പ​ർ ലോ​റി​ക്ക് തീ​പി​ടി​ച്ചു

പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടി​പ്പ​ർ ലോ​റി​ക്ക് തീ​പി​ടി​ച്ചു. കോ​ന്നി കൂ​ട​ൽ പോ​ത്തു​പ്പാ​റ​യി​ലാ​ണ് സം​ഭ​വം. പോ​ത്തു​പ്പാ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​റ ക്ര​ഷ​ർ യൂ​ണി​റ്റി​ൽ നി​ന്നും ലോ​ഡു​മാ​യി തി​രി​കെ പോ​കു​മ്പോ​ഴാ​യി​രു​ന്നു തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​യി​രു​ന്നു തീ​പി​ടി​ത്തം. ആ​ള​പാ​യ​മി​ല്ല. ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രാ​ണ് വ​ണ്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​തി​രെ വാ​ഹ​ന​ത്തി​ൽ വ​ന്ന​വ​ർ ലോ​റി​യി​ൽ നി​ന്നും പു​ക ഉ​യ​രു​ന്ന കാ​ര്യം ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തോ​ടെ മൂ​ന്നു പേ​രും വാ​ഹ​ന​ത്തി​ൽ നി​ന്നും ചാ​ടി ഇ​റ​ങ്ങി​യ​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി.

കോ​ന്നി ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്ത് എ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും വാ​ഹ​നം പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കൂ​ട​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യാ​ണ്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും പ​രി​ശോ​ധ​ന ന​ട​ത്തും.

 

Kerala

കോ​ന്നി​യി​ൽ സ്വ​കാ​ര്യ ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്

പ​ത്ത​നം​തി​ട്ട: കോ​ന്നി അ​ട്ട​ച്ചാ​ക്ക​ലി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ബ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി, കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കോ​ന്നി​യി​ൽ നി​ന്ന് പ​ത്ത​നം​തി​ട്ട​യി​ലേ​യ്ക്കും പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് കോ​ന്നി​യി​ലേ​ക്കും പോ​വു​ക​യാ​യി​രു​ന്ന ബ​സു​ക​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

ഡ്രൈ​വ​ർ​മാ​ർ​ക്കാ​ണ് കൂ​ടു​ത​ൽ പ​രി​ക്കേ​റ്റ​ത്. രാ​വി​ലെ ഏ​ഴേ​മു​ക്കാ​ലോ​ടെ​യാ​ണ് അ​പ​ട​മു​ണ്ടാ​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി പറഞ്ഞു.

Kerala

കോ​ന്നി​യി​ൽ യു​വാ​വ് തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ

പ​ത്ത​നം​തി​ട്ട: കോ​ന്നി കൊ​ക്കാ​ത്തോ​ട് അ​ള്ളൂ​ങ്ക​ലി​ല്‍ യു​വാ​വി​നെ തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ക്കാ​ത്തോ​ട് അ​ള്ളൂ​ങ്ക​ല്‍ താ​ന്നി​മൂ​ട്ടി​ല്‍ മ​നോ​ജി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. 41 വ​യ​സാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച മു​ത​ല്‍ ഇ​യാ​ളെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. മ​നോ​ജി​ന്‍റെ വ​സ്ത്ര​ങ്ങ​ളും മൊ​ബൈ​ല്‍ ഫോ​ണും തോ​ടി​ന് സ​മീ​പ​ത്ത് നി​ന്ന് ക​ണ്ടെ​ത്തി​യ​താ​യി പ​ഞ്ചാ​യ​ത്തം​ഗം കെ.​പി. ഷീ​ബ പ​റ​ഞ്ഞു.

മ​നോ​ജ് കു​ളി​ക്കാ​നാ​യി തോ​ട്ടി​ലി​റ​ങ്ങു​ന്ന​താ​യി ചി​ല പ്ര​ദേ​ശ​വാ​സി​ക​ള്‍ ക​ണ്ടി​രു​ന്നു. ന​ല്ല ആ​ഴ​മു​ള്ള
തോ​ടാ​ണ്. ഇ​യാ​ള്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Kerala

വി.​ഡി.​സ​തീ​ശ​ന്‍റെ വ​ന​വാ​സം; മ​ല​ക്കം മ​റി​ഞ്ഞ് ജ​നീ​ഷ് കു​മാ​ർ

പ​ത്ത​നം​തി​ട്ട; വി.​ഡി.​സ​തീ​ശ​നെ വ​ന​വാ​സ​ത്തി​ന് കോ​ന്നി​യി​ലേ​ക്ക് ക്ഷ​ണി​ച്ച​തി​ൽ മ​ല​ക്കം​മ​റി​ഞ്ഞ് കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ. കോ​ന്നി​യു​ടെ വ​ന​സൗ​ന്ദ​ര്യം പു​റം​ലോ​ക​ത്തെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു ത​ന്‍റെ ല​ക്ഷ്യ​മെ​ന്നാ​ണ് ജ​നീ​ഷ് കു​മാ​റി​ന്‍റെ പു​തി​യ വി​ശ​ദീ​ക​ര​ണം.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് പ​രാ​ജ​യ​പ്പെ​ട്ടാ​ൽ താ​ൻ വ​ന​വാ​സ​ത്തി​നു പോ​കു​മെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞി​രു​ന്നു. സ​തീ​ശ​ന് വ​ന​വാ​സ​ത്തി​ന് പ​റ്റി​യ കാ​ടു​ക​ൾ കോ​ന്നി​യി​ലു​ണ്ടെ​ന്ന് ജ​നീ​ഷ് ഫേ​യ്സ്ബു​ക്കി​ൽ കു​റി​ച്ചി​രു​ന്നു. എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി വി.​ഡി.​സ​തീ​ശ​നെ തെ​ര​ഞ്ഞെ​ടു​ത്ത​തോ​ടെ​യാ​ണ് ജ​നീ​ഷ് കു​മാ​ർ നി​ല​പാ​ട് മാ​റ്റി​യ​ത്.

ശ്രീ​രാ​മ​ച​ന്ദ്ര​ന്‍റെ വ​ന​വാ​സ​കാ​ല​ത്തെ സ്മ​ര​ണ​ക​ളു​റ​ങ്ങു​ന്ന മ​ണ്ണാ​ണ് കോ​ന്നി​യെ​ന്നും അ​വി​ടെ വ​ന​വാ​സ​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടെ​ന്നു​മാ​യി​രു​ന്നു ജ​നീ​ഷ് കു​മാ​ർ പ​റ​ഞ്ഞി​രു​ന്ന​ത്. ജി​ല്ല​യി​ലെ അ​ഞ്ച് സീ​റ്റു​ക​ളും യു​ഡി​എ​ഫ് നേ​ടു​മെ​ന്ന സ​തീ​ശ​ന്‍റെ അ​വ​കാ​ശ​വാ​ദ​ത്തെ​യും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചി​രു​ന്നു.

യു​ഡി​എ​ഫ് പ​രാ​ജ​യ​പ്പെ​ടു​മെ​ന്നും ​തോ​ൽ​വി​ക്ക് പി​ന്നാ​ലെ സ​തീ​ശ​ന് വ​ന​വാ​സ​ത്തി​നാ​യി കോ​ന്നി​യി​ലേ​ക്ക് വ​രാ​മെ​ന്നും ജ​നീ​ഷ് കു​മാ​ർ ഫേ​യ്സ്ബു​ക്കി​ലൂ​ടെ പ​രി​ഹ​സി​ച്ചി​രു​ന്നു. ഇ​താ​ണ് ഇ​പ്പോ​ൾ അ​ദ്ദേ​ഹം തി​രു​ത്തി​യ​ത്.

Kerala

കോ​ന്നി​യി​ൽ 64 വ​യസുകാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു

പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ൽ 64 വ​യു​കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു കോ​ന്നി മ​ങ്ങാ​രം പു​ത്ത​ൻ​വീ​ട്ടി​ൽ മു​ര​ളി മോ​ഹ​നാ​ണ് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്.

ഇ​ന്ന് കോ​ന്നി ച​ന്ത​യ്ക്ക് സ​മീ​പം വ​ച്ചാ​ണ് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്. മു​ഖം, ക​ഴു​ത്ത്, കൈ​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ഇ​ല​ക്ട്രോ​ണി​ക്സ് ക​ട​യി​ലെ ടെ​ക്നീ​ഷ്യ​നാ​ണ് മു​ര​ളി. ഹോ​ട്ട​ലി​ലേ​ക്ക് ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ​യാ​ണ് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് ചൂ​ട് കൂ​ടു​ക​യാ​ണ്. ലോ​ക്ഡൗ​ണി​ന് സ​മാ​ന​മാ​യ ജാ​ഗ്ര​ത പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പാ​ലി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം.

പ​ക​ൽ 11  മു​ത​ൽ ഉച്ചയ്ക്ക് ശേഷം മൂന്ന് വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ നേ​രി​ട്ട് വെ​യി​ൽ ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Kerala

ഒ​രു ചോ​ദ്യം; വീ​ട്ടി​ൽ പോ​യി ചോ​ദി​ക്കെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ

പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നി​ലെ പ്ര​സം​ഗ​ത്തി​നി​ടെ ചോ​ദ്യം ചോ​ദി​ച്ച​യാ​ളോ​ട് വീ​ട്ടി​ൽ പോ​യി ചോ​ദി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​റു​പ​ടി. കോ​ന്നി​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നി​ടെ ആ​യി​രു​ന്നു സം​ഭ​വം.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തി​നി​ടെ സ​ദ​സി​ലി​രു​ന്ന ഒ​രാ​ൾ ഒ​രു ചോ​ദ്യം എ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ട് പ​റ​യു​ക​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ങ്ങ​ളെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ ആ​യി​രു​ന്നു ചോ​ദ്യം.

അ​തേ​സ​മ​യം, ഇ​ന്ന് ഇ​ടു​ക്കി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി ജി​ല്ല​യി​ലെ​ത്തും. രാ​വി​ലെ 10ന് ​ക​ട്ട​പ്പ​ന​യി​ൽ വാ​ർ​ത്ത സ​മ്മേ​ള​നം ന​ട​ത്തും. തു​ട​ർ​ന്ന് ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ 11 ഓ​ടെ ക​ട്ട​പ്പ​ന മു​നി​സി​പ്പ​ൽ മൈ​താ​നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Kerala

കോ​ന്നി​യി​ൽ മ​ധ്യ​വ​യ​സ്ക​ൻ ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: കോ​ന്നി എ​ലി​യ​റ​ക്ക​ലി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച അ​യ​ൽ​വാ​സി​യും അ​ടു​ത്ത ബ​ന്ധു​വു​മാ​യ 52കാ​ര​ൻ ചു​റ്റി​ക​കൊ​ണ്ട് ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ചു. . എ​ലി​യ​റ​ക്ക​ൽ സ്വ​ദേ​ശി വ​ഹാ​ബ് (52) ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ നി​യാ​സ് എ​ന്ന​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നി​യാ​സി​ന്‍റെ അ​ടു​ത്ത ബ​ന്ധ​വും അ​യ​ൽ​വാ​സി​യു​മാ​ണ് വ​ഹാ​ബ്. നി​യാ​സും ഭാ​ര്യ​യും ത​മ്മി​ൽ സ്ഥി​രം കു​ടും​ബ ക​ല​ഹം ഉ​ണ്ടാ​കാ​റു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. നി​യാ​സി​ന്‍റെ വീ​ടി​ന് തൊ​ട്ട​ടു​ത്താ​ണ് വ​ഹാ​ബി​ന്‍റെ വീ​ട്.

മ​ദ്യ​ല​ഹ​രി​യി​ൽ നി​യാ​സ് ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു വ​ഹാ​ബ്. തു​ട​ര്‍​ന്ന് നി​യാ​സി​നെ ത​ട​യാ​ൻ ശ്ര​മി​ച്ചു. ഇ​തി​നി​ടെ നി​യാ​സ് ചു​റ്റി​ക​യെ​ടു​ത്ത് വ​ഹാ​ബി​ന്‍റെ ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. തു​ട​ര്‍​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​ഹാ​ബ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഇ​ന്ന് രാ​വി​ലെ മ​ര​ണം സം​ഭ​വി​ച്ച​ത്.

Kerala

കോ​ന്നി​യി​ൽ റോ​ബോ​ട്ടി​ക് സ​ർ​ജ​റി ന​ട​ക്കി​ല്ല; നോ​ട്ടീ​സ് പ​തി​ച്ച​ത് അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ട്ട ഡോ​ക്ട​റെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത വ്യ​ക്ത​മാ​ക്കി നോ​ട്ടീ​സ് പ​തി​ച്ച സം​ഭ​വ​ത്തി​ൽ സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി​ക്കെ​തി​രെ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് രം​ഗ​ത്ത്.

നോ​ട്ടീ​സ് പ​തി​ച്ച ഡോ. ​ശി​വ​പ്ര​സാ​ദ് അ​ച്ച​ട​ക്ക​ട ന​ട​പ​ടി നേ​രി​ട്ട ആ​ളാ​ണെ​ന്ന് മ​ന്ത്രി ആ​രോ​പി​ച്ചു. വീ​ടി​ന് സ​മീ​പ​ത്ത് ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ക്ടീ​സ് ന​ട​ത്തി​യ​തി​ന് വി​ജി​ല​ൻ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യി​ട്ടു​ണ്ടെ​ന്നും വീ​ണ ജോ​ർ​ജ് പ​റ​ഞ്ഞു.

വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ൽ പ​രാ​തി ശ​രി​യാ​മെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​താ​ണെ​ന്നും പി​ന്നാ​ലെ ഡോ​ക്ട​റു​ടെ ഒ​രു ഇ​ൻ​ക്രി​മെ​ന്‍റ് ത​ട​ഞ്ഞ​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഡോ​ക്ട​ർ ശി​വ​പ്ര​സാ​ദി​ന് മ​റ്റ് താ​ത്പ​ര്യ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​വ​രു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഓ​രോ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ​യും നി​ല​വാ​രം അ​നു​സ​രി​ച്ച് ആ​ണ് ചി​കി​ത്സ സൗ​ക​ര്യം. കോ​ന്നി​യി​ൽ റോ​ബോ​ട്ടി​ക് സ​ർ​ജ​റി പ​റ്റി​ല്ല. കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാം തു​ട​ങ്ങി​യ​ത് ഇ​ട​ത് സ​ർ​ക്കാ​രാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ശ​സ്ത്ര​ക്രി​യ​യ്ക്ക് എ​ത്തു​ന്ന രോ​ഗി​ക​ൾ ആ​ശു​പ​ത്രി​യു​ടെ അ​പ​ര്യാ​പ്ത​ത​ക​ൾ അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്നും വേ​ണ്ട​ത്ര ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​ത്ത​ത് ജീ​വ​ഹാ​നി വ​രെ ഉ​ണ്ടാ​ക്കാ​മെ​ന്നും നോ​ട്ടീ​സി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. പി​ന്നാ​ലെ സൂ​പ്ര​ണ്ട് ഇ​ട​പെ​ട്ട് നോ​ട്ടീ​സ് നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു.

 

Kerala

ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളി​ല്ല, ജീ​വ​ഹാ​നി സം​ഭ​വി​ച്ചേ​ക്കാം; കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മു​ന്ന​റി​യി​പ്പു​മാ​യി നോ​ട്ടീ​സ്

പ​ത്ത​നം​തി​ട്ട: കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത വ്യ​ക്ത​മാ​ക്കി നോ​ട്ടീ​സ്. ആ​ശു​പ​ത്രി​യി​ൽ സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞാ​ണ് നോ​ട്ടീ​സ് പ​തി​ച്ച​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഇ​ട​പെ​ട്ട് നോ​ട്ടീ​സ് നീ​ക്കം ചെ​യ്തു.

ശ​സ്ത്ര​ക്രി​യ​യ്ക്ക് എ​ത്തു​ന്ന രോ​ഗി​ക​ൾ ആ​ശു​പ​ത്രി​യു​ടെ അ​പ​ര്യാ​പ്ത​ത​ക​ൾ അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്നും വേ​ണ്ട​ത്ര ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​ത്ത​ത് ജീ​വ​ഹാ​നി വ​രെ ഉ​ണ്ടാ​ക്കാ​മെ​ന്നും നോ​ട്ടീ​സി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. സ​ർ​ജ​റി​ക്കെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം ഡോ​ക്ട​ർ​ക്ക് ആ​യ​തി​നാ​ലാ​ണ് അ​സൗ​ക​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു​ള്ള നോ​ട്ടീ​സ് പ​തി​ച്ച​ത്.

പ​രി​ശീ​ല​നം നേ​ടി​യ ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​മു​ണ്ടെ​ന്നും പൊ​ളി​ഞ്ഞു വീ​ഴു​ന്ന പെ​യി​ന്‍റ് പാ​ളി​ക​ളി​ൽ നി​ന്ന് രോ​ഗി​ക​ൾ​ക്ക് അ​ണു​ബാ​ധ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഉ​ണ്ടെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. അ​ഞ്ച് മ​ണി​ക്ക് ശേ​ഷം ഫാ​ർ​മ​സി പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്നും നോ​ട്ടീ​സി​ലു​ണ്ട്.

ഇ​ത്ത​ര​ത്തി​ൽ എ​ട്ട് സു​പ്ര​ധാ​ന കാ​ര്യ​ങ്ങ​ളാ​ണ് നോ​ട്ടീ​സി​ലൂ​ടെ ആ​രോ​പി​ക്കു​ന്ന​ത്. വി​വാ​ദ നോ​ട്ടീ​സ് പി​ന്നാ​ലെ സൂ​പ്ര​ണ്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു.

Kerala

അള്‍ട്രാവയലറ്റ് വികിരണ തോത്: മൂന്നാറിലും കോന്നിയിലും മഞ്ഞ അലര്‍ട്ട്

തൊ​​​ടു​​​പു​​​ഴ: സം​​​സ്ഥാ​​​ന​​​ത്ത് അ​​​ള്‍ട്രാ​​​വ​​​യ​​​ല​​​റ്റ് വി​​​കി​​​ര​​​ണ തോ​​​ത് ഏ​​​റ്റ​​​വും കൂ​​​ടി​​​യ ന​​​ഗ​​​ര​​​മാ​​​യി മൂ​​​ന്നാ​​​ര്‍ മാ​​​റു​​​ന്നു. ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ഇ​​​വി​​​ടത്തെ യു​​​വി സൂ​​​ചി​​​ക കൂ​​​ടി​​​യ നി​​​ല​​​യി​​​ല്‍ തു​​​ട​​​രു​​​ക​​​യാ​​​ണ്. തി​​​ങ്ക​​​ളാ​​​ഴ്ച യു​​​വി സൂ​​​ചി​​​ക എ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെ തു​​​ട​​​ര്‍ന്നു ഇ​​​വി​​​ടെ ഓ​​​റ​​​ഞ്ച് അ​​​ല​​​ര്‍ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

ഇ​​​ന്ന​​​ലെ സൂ​​​ചി​​​ക ഏ​​​ഴാ​​​യ​​​തി​​​നാ​​​ല്‍ മ​​​ഞ്ഞ അ​​​ല​​​ര്‍ട്ടാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നു പു​​​റ​​​മെ പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ കോ​​​ന്നി​​​യി​​​ലും യു​​​വി സൂ​​​ചി​​​ക ഏ​​​ഴി​​​ലെ​​​ത്തി. യു​​​വി സൂ​​​ചി​​​ക എ​​​ട്ടു​​​മു​​​ത​​​ല്‍ പ​​​ത്തു​​​വ​​​രെ ഓ​​​റ​​​ഞ്ച് അ​​​ല​​​ര്‍ട്ടും 11 മു​​​ക​​​ളി​​​ലെ​​​ത്തി​​​യാ​​​ല്‍ റെ​​​ഡ് അ​​​ല​​​ര്‍ട്ടും പ്ര​​​ഖ്യാ​​​പി​​​ക്കും. കൊ​​​ട്ടാ​​​ര​​​ക്ക​​​ര-6, ചെ​​​ങ്ങ​​​ന്നൂ​​​ര്‍-6, ച​​​ങ്ങ​​​നാ​​​ശേ​​​രി-6, തൃ​​​ത്താ​​​ല-6, മാ​​​ന​​​ന്ത​​​വാ​​​ടി-6 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ലെ യു​​​വി സൂ​​​ചി​​​ക.

സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​ട്ടി സം​​​സ്ഥാ​​​ന​​​ത്തെ 14 ജി​​​ല്ല​​​ക​​​ളി​​​ലെ സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും ത​​​ത്സ​​​മ​​​യ യു​​​വി സൂ​​​ചി​​​ക പ്ര​​​ദ​​​ര്‍ശി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​വി​​​ടെനി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​റി​​​വി​​​നാ​​​യി ന​​​ല്‍കു​​​ന്ന​​​ത്.​​​ യു​​​വി സൂ​​​ചി​​​ക കൂ​​​ടു​​​ത​​​ലു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ തു​​​ട​​​ര്‍ച്ച​​​യാ​​​യി കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം ഉ​​​യ​​​ര്‍ന്ന അ​​​ള​​​വി​​​ലു​​​ള്ള അ​​​ള്‍ട്രാ​​​വ​​​യ​​​ല​​​റ്റ് ര​​​ശ്മി​​​ക​​​ള്‍ ഏ​​​ല്‍ക്കു​​​ന്ന​​​തു സൂ​​​ര്യാ​​​ത​​​പ​​​ത്തി​​​നും ച​​​ര്‍മ​​​രോ​​​ഗ​​​ങ്ങ​​​ള്‍ക്കും നേ​​​ത്ര​​​രോ​​​ഗ​​​ങ്ങ​​​ള്‍ക്കും കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ മു​​​ന്ന​​​റി​​​യി​​​പ്പ്.

രാ​​​വി​​​ലെ പ​​​ത്തു​​​മു​​​ത​​​ല്‍ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നു​​​വ​​​രെ​​​യു​​​ള്ള സ​​​മ​​​യ​​​ങ്ങ​​​ളി​​​ലാ​​​ണ് ഉ​​​യ​​​ര്‍ന്ന അ​​​ള്‍ട്രാ​​​വ​​​യ​​​ല​​​റ്റ് സൂ​​​ചി​​​ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. ഈ ​​​സ​​​മ​​​യ​​​ത്ത് നേ​​​രി​​​ട്ട് സൂ​​​ര്യ​​​പ്ര​​​കാ​​​ശം ഏ​​​ല്‍ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ര്‍ ന​​​ല്‍കു​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പ്.​​​

പു​​​റം​​​ജോ​​​ലി​​​ക​​​ളി​​​ല്‍ ഏ​​​ര്‍പ്പെ​​​ടു​​​ന്ന​​​വ​​​ര്‍, ക​​​ട​​​ലി​​​ലും ഉ​​​ള്‍നാ​​​ട​​​ന്‍ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​ലും ഏ​​​ര്‍പ്പെ​​​ടു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍, ബൈ​​​ക്ക് യാ​​​ത്ര​​​ക്കാ​​​ര്‍, വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ള്‍, ച​​​ര്‍മ-​​​നേ​​​ത്ര രോ​​​ഗ​​​മു​​​ള്ള​​​വ​​​ര്‍, കാ​​​ന്‍സ​​​ര്‍ രോ​​​ഗി​​​ക​​​ള്‍ എ​​​ന്നി​​​വ​​​ര്‍ക്കു പു​​​റ​​​മെ രോ​​​ഗ​​​പ്ര​​​തി​​​രോ​​​ധ ശേ​​​ഷി കു​​​റ​​​ഞ്ഞ​​​വ​​​രും പ്ര​​​ത്യേ​​​ക ജാ​​​ഗ്ര​​​ത​​​പു​​​ല​​​ര്‍ത്ത​​​ണ​​​മെ​​​ന്നും നി​​​ര്‍ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

പ​​​ക​​​ല്‍സ​​​മ​​​യം പു​​​റ​​​ത്തി​​​റ​​​ങ്ങു​​​മ്പോ​​​ള്‍ തൊ​​​പ്പി, കു​​​ട, സ​​​ണ്‍ഗ്ലാ​​​സ്എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ആ​​​ശ്വാ​​​സം ന​​​ല്‍കും. ശ​​​രീ​​​രം മു​​​ഴു​​​വ​​​ന്‍ മ​​​റ​​​യ്ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള കോ​​​ട്ട​​​ണ്‍ വ​​​സ്ത്ര​​​ങ്ങ​​​ള്‍ ധ​​​രി​​​ക്കു​​​ന്ന​​​തും ഗു​​​ണ​​​ക​​​ര​​​മാ​​​ണ്.​​​ അ​​​തേസ​​​മ​​​യം ചൂ​​​ട് വ​​​ര്‍ധി​​​ച്ച​​​തും പ​​​രീ​​​ക്ഷ​​​ക്കാ​​​ലം ആ​​​രം​​​ഭി​​​ച്ച​​​തും​​​ മൂ​​​ലം മൂ​​​ന്നാ​​​റി​​​ല്‍ സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ തി​​​ര​​​ക്ക് ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.

പ​​​ക​​​ല്‍ ക​​​ടു​​​ത്ത ചൂ​​​ടാ​​​യ​​​തി​​​നാ​​​ല്‍ എ​​​ത്തു​​​ന്ന സ​​​ഞ്ചാ​​​രി​​​ക​​​ള്‍ക്ക് പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​നും ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​വു​​​മു​​​ണ്ട്. പ​​​ക​​​ല്‍ ചൂ​​​ട് കൂടുത​​​ലാ​​​ണെ​​​ങ്കി​​​ലും രാ​​​ത്രി​​​ സാ​​​മാ​​​ന്യം ത​​​ണു​​​പ്പ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. ക​​​ഴി​​​ഞ്ഞ മാ​​​സം മൂ​​​ന്നാ​​​റി​​​ല്‍ താ​​​പ​​​നി​​​ല മൈ​​​ന​​​സ് ഒ​​​ന്നി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ല്‍ വ​​​ള​​​രെ വേ​​​ഗം മ​​​ഞ്ഞ് മൂ​​​ടി​​​യ അ​​​ന്ത​​​രീ​​​ക്ഷം ഇ​​​വി​​​ടെനി​​​ന്നും അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഹ​​​രി​​​ത​​​ഗൃ​​​ഹ വാ​​​ത​​​ക​​​ങ്ങ​​​ളു​​​ടെ ആ​​​ധി​​​ക്യം മൂ​​​ലം ഉ​​​ണ്ടാ​​​യ കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​ത്തി​​​ന്‍റെയും ആ​​​ഗോ​​​ള താ​​​പ​​​ന​​​ത്തി​​​ന്‍റെ​​​യും പ്ര​​​തി​​​ഫ​​​ല​​​ന​​​മാ​​​ണ് ഇ​​​പ്പോ​​​ള്‍ പ്ര​​​ക​​​ട​​​മാ​​​കു​​​ന്ന​​​തെ​​​ന്നാ​​​ണ് ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്.

Kerala

കോ​ന്നി മെ​ഡി​. കോ​ള​ജി​ൽ തീ​പി​ടി​ത്തം; കത്തിയത് പുതിയ ജനറേറ്റർ

പ​ത്ത​നം​തി​ട്ട: കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത് ആ​ശ​ങ്ക പ​ട​ർ​ത്തി. ആ​ശു​പ​ത്രി​യി​ലെ ജ​ന​റേ​റ്റ​ർ റൂ​മി​ൽ​നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ഓ​ടെ​യാ​ണ് സം​ഭ​വം. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഫ​യ​ർ എ​ക്സി​ക്യൂ​ഷ​ൻ ഉ​പ​യോ​ഗി​ച്ചു തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് കോ​ന്നി​യി​ൽ​നി​ന്ന് ര​ണ്ട് യൂ​ണി​റ്റും പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്ന് ഒ​രു യൂ​ണി​റ്റും അ​ഗ്നി​ര​ക്ഷാ സം​ഘം സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

പ്ര​ദേ​ശ​ത്ത് രാ​വി​ലെ മു​ത​ൽ വൈ​ദ്യു​തി മു​ട​ങ്ങി​യി​രു​ന്ന​തി​നാ​ൽ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ണ് ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യു​തി എ​ത്തി​ച്ചി​രു​ന്ന​ത്. തീ​യും പു​ക​യും ക​ണ്ട ഉ​ട​ൻ​ത​ന്നെ തൊ​ട്ട​ടു​ത്ത കെ​ട്ടി​ട​ത്തി​ലേ​ക്ക് രോ​ഗി​ക​ളെ ഒ​ഴി​പ്പി​ച്ചി​രു​ന്നു. ജ​ന​റേ​റ്റ​ർ റൂ​മി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഡീ​സ​ൽ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം പു​റ​ത്തേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ പു​ക മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ മു​ക​ൾ നി​ല​യി​ലേ​ക്കു വ്യാ​പി​ച്ചി​രു​ന്നു. പ​ത്ത​നം​തി​ട്ട​യി​ൽ ബ്ലോ​വ​ർ എ​ത്തി​ച്ചു പു​ക പു​റ​ത്തേ​ക്ക് വ​ലി​ച്ചു ക​ള​യാ​നു​ള്ള ശ്ര​മ​വും ഫ​യ​ർ​ഫോ​ഴ്സ് തു​ട​ങ്ങി​യി​ട്ടു​ണ്ട്.

തീ​പി​ടി​ത്ത​ത്തെ​ത്തു​ട​ർ​ന്നു രോ​ഗി​ക​ളും ജീ​വ​ന​ക്കാ​രും ഏ​റെ നേ​രം പ​രി​ഭ്രാ​ന്ത​രാ​യി. പു​തി​യ കെ​ട്ടി​ട​ത്തി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച ജ​ന​റേ​റ്റ​റാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്.

District News

കോന്നിയിൽ ബോ​ണ്‍ ന​ത്താ​ലെ ക്രി​സ്മ​സ് റാ​ലി 

കോ​ന്നി: എ​ല്ലാ​വ​രെയും ഉ​ള്‍​ക്കൊ​ള്ളു​ന്ന ഇ​ട​മാ​കു​ന്ന പു​ല്‍​ക്കൂ​ടു​ക​ള്‍ ഹൃ​ദ​യ​ത്തി​ല്‍ സം​ജാ​ത​മാ​കാ​ന്‍ വി​ശ്വാ​സി​ക​ള്‍​ക്ക് ക​ഴി​യ​ട്ടെ​യെ​ന്ന് മൂ​വാ​റ്റു​പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ.​ യൂ​ഹാ​നോ​ന്‍ മാ​ര്‍ തെ​യോ​ഡോ​ഷ്യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ കോ​ന്നി വൈ​ദി​കജി​ല്ല അ​ജ​പാ​ല​ന സ​മി​തി സം​ഘ​ടി​പ്പി​ച്ച ബോ​ണ്‍ ന​ത്താലെ ക്രി​സ്മ​സ് റാ​ലി​യി​ലും വി​ശ്വാ​സീസം​ഗ​മ​ത്തി​ലും സ​മാ​പ​നസ​ന്ദേ​ശം ന​ല്കു​ക​യാ​യി​ന്നു അ​ദ്ദേ​ഹം.

കോ​ന്നി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി. ​രാ​ജ​ഗോ​പാ​ല്‍ റാ​ലി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ജി​ല്ലാ വി​കാ​രി ഫാ. ​വ​ര്‍​ഗീ​സ് കൈ​തോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ജ​പാ​ല​ന സ​മി​തി സെ​ക്ര​ട്ട​റി ഫി​ലി​പ്പ് ജോ​ര്‍​ജ്, ഫാ.​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് പു​തു​പ്പ​റ​മ്പി​ല്‍, ഫാ. ​ജീ​മോ​ന്‍ കു​ന്നും​പു​റ​ത്ത്, ഫാ. ​ജോ​ബ് പ​താ​ലി​ല്‍, ഫാ. ​വ​ര്‍​ഗീ​സ് ത​യ്യി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കി.

പു​തു​താ​യി ചു​മ​ത​ല​യേ​റ്റ സ​ഭാം​ഗ​ങ്ങ​ളാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി, കോ​ന്നി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ജി ഏ​ബ്ര​ഹാം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം റോ​ബി​ന്‍ മോ​ന്‍​സി, അം​ഗ​ങ്ങ​ളാ​യ, സ്‌​ക​റി​യ പ​ന​ച്ച​ത്ത​റ, ലൂ​യി​സ് സാ​മു​വ​ല്‍ എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

Kerala

വൈ​ദ്യു​തി പോ​സ്റ്റ് മാ​റ്റു​ന്ന​തി​നി​ടെ അ​പ​ക​ടം; കെ​എ​സ്ഇ​ബി താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം

പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ൽ ഷോ​ക്കേ​റ്റ് കെ​എ​സ്ഇ​ബി താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം. വൈ​ദ്യു​തി പോ​സ്റ്റ് മാ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ക​ല​ഞ്ഞൂ​ര്‍ സ്വ​ദേ​ശി സു​ബീ​ഷാ​ണ് ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്.

കോ​ന്നി മു​രി​ങ്ങ​മം​ഗ​ല​ത്താ​ണ് വൈ​ദ്യു​തി ലൈ​നി​ലെ അ​റ്റ​കു​റ്റ​പ​ണി​ക്കി​ടെ ജീ​വ​ന​ക്കാ​ര​ന് ഷോ​ക്കേ​റ്റ​ത്. ഇ​ന്ന് രാ​വി​ലെ മു​ത​ൽ പ്ര​ദേ​ശ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഷോ​ക്കേ​റ്റ സു​ബീ​ഷി​നെ ഉ​ട​ൻ ത​ന്നെ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് മു​ൻ​പാ​യി വൈ​ദ്യു​തി ഓ​ഫ് ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച ഉ​ണ്ടാ​യെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി കെ​എ​സ്ഇ​ബി അ​റി​യി​ച്ചു. വീ​ഴ്ച​യു​ണ്ടോ​യെ​ന്ന​ട​ക്കം പ​രി​ശോ​ധി​ക്കു​മെ​ന്നും വീ​ഴ്ച​വ​രു​ത്തി​യ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Kerala

കോ​ന്നി​യി​ൽ ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി​ക്ക് വെ​ട്ടേ​റ്റു

പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ൽ ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി​ക്ക് വെ​ട്ടേ​റ്റു. കോ​ന്നി ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി കാ​സിം കോ​ന്നി​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ വെ​ള്ള​പ്പാ​റ സ്വ​ദേ​ശി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​യാ​ൾ​ക്ക് മാ​ന​സി​കാ​സ്വാ​സ്ഥ്യം ഉ​ള്ള​താ​യി പോ​ലീ​സ് പ​റ​യു​ന്നു. ഇ​യാ​ൾ പ​ള്ളി​യു​ടെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ കി​ട​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ല്ലു​കൊ​ണ്ട് ഉ​ര​ച്ച് കേ​ടു​പാ​ട് വ​രു​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​യാ​ളെ കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു.

District News

കോ​ന്നി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം

കോ​ന്നി: ഉ​പ​ജി​ല്ലാ കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം പി​ന്ന​ണി ഗാ​യി​ക പാ​ർ​വ​തി ജ​ഗീ​ഷ് നി​ർ​വ​ഹി​ച്ചു.


പി​ടി​എ പ്ര​സി​ഡ​ന്‍റ് പേ​രൂ​ർ സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഇ​ഒ ആ​ർ. എ​സ്. ബി​ജു​കു​മാ​ർ, ആ​ർ​വി​എ​ച്ച്എ​സ്എ​സ് മാ​നേ​ജ​ർ എ​ൻ. മ​നോ​ജ്, പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ജി.​സ​ന്തോ​ഷ്, എം. ​എ​സ്. സ​ന്തോ​ഷ് കു​മാ​ർ, പ്ര​ഥ​മാ​ധ്യാ​പ​ക​രാ​യ എ​ച്ച്, ഫെ​ബി​ൻ,ആ​ർ, സു​രേ​ഷ്കു​മാ​ർ, പി.​സു​ജ, എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി ഫി​ലി​പ്പ് ജോ​ർ​ജ്, ക​ൺ​വീ​ന​ർ​മാ​രാ​യ ടോ​മി​ൻ പ​ടി​യ​റ, മ​ഹേ​ഷ് എം. ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ലോ​ത്സ​വ ലോ​ഗോ ത​യാ​റാ​ക്കി​യ കോ​ന്നി ഗ​വ.​എ​ച്ച്എ​സ്എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ഭി​ന​ന്ദ് സ​ന്തോ​ഷി​നെ ആ​ദ​രി​ച്ച

Kerala

കോ​ന്നി​യി​ൽ ക്രെ​യി​ൻ സ്കൂ​ട്ട​റി​ൽ ത​ട്ടി അ​പ​ക​ടം; യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം

പ​ത്ത​നം​തി​ട്ട: കോ​ന്നി അ​രു​വാ​പ്പു​ല​ത്ത് ക്രെ​യി​ൻ സ്കൂ​ട്ട​റി​ൽ ത​ട്ടി യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. അ​രു​വാ​പ്പു​ലം തോ​പ്പി​ൽ മി​ച്ച​ഭൂ​മി​യി​ൽ താ​മ​സി​ക്കു​ന്ന രാ​ജി (36) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. എ​തി​ർ​ദി​ശ​യി​ൽ നി​ന്ന ക്രെ​യി​നി​ൽ സ്കൂ​ട്ട​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജി​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​പ​ക​ടം റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ​യാ​ണ് അ​പ​ക​ടം. ഓ​ടി ര​ക്ഷ​പെ​ട്ട ക്രെ​യി​ൻ ഡ്രൈ​വ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

District News

കോ​ന്നി ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള

കോ​ന്നി: ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള നേ​താ​ജി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ കെ. ​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​മാ​ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. ന​വ​നി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ന്നി എ​ഇ​ഒ ആ​ർ.​എ​സ്. ബി​ജു കു​മാ​ര്‍, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ. ​എം. മോ​ഹ​ന​ന്‍ നാ​യ​ർ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ രാ​ജി സി. ​ബാ​ബു, വാ​ര്‍​ഡ് മെം​ബ​ര്‍ ലി​ജാ​ശി​വ​പ്ര​കാ​ശ്, പ്രി​ന്‍​സി​പ്പ​ല്‍ ബി. ​ആ​ശ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

കേ​ര​ളം പ​ശ്ചാ​ത്ത​ല വി​ക​സ​ന മേ​ഖ​ല​യു​ടെ ഹ​ബ്: മ​ന്ത്രി റി​യാ​സ്

കോ​ന്നി: പ​ശ്ചാ​ത്ത​ല വി​ക​സ​ന മേ​ഖ​ല​യു​ടെ ഹ​ബ്ബാ​യി കേ​ര​ളം മാ​റി​യെ​ന്ന് മ​ന്ത്രി പി.എ. മു​ഹ​മ്മ​ദ് റി​യാ​സ്. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ കോ​ന്നി മി​നി ബൈ​പാ​സി​ന്‍റെ​യും കോ​ന്നി - വെ​ട്ടൂ​ര്‍ - കൊ​ന്ന​പ്പാ​റ റോ​ഡി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​ന​വും കോ​ന്നി മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.


അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന മേ​ഖ​ല​യി​ല്‍ ക​ഴി​ഞ്ഞ ഒ​മ്പ​ത് വ​ര്‍​ഷ​ത്തി​നി​ടെ വ​ന്‍ കു​തി​ച്ചു​ചാ​ട്ട​മു​ണ്ടാ​യി. സം​സ്ഥാ​ന​ത്ത് അ​ഞ്ചു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 100 പാ​ല​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന വാ​ഗ്ദാ​നം മൂ​ന്നു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ന​ട​പ്പാ​ക്കി. 150 ല്‍ ​അ​ധി​കം പാ​ല​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. 1600 കോ​ടി രൂ​പ പാ​ലം നി​ര്‍​മാ​ണ​ത്തി​ന് ചെ​ല​വ​ഴി​ച്ചു.


നൂ​റി​ല​ധി​കം പാ​ല​ങ്ങ​ളു​ടെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. 17,750 കി​ലോ​മീ​റ്റ​ര്‍ റോ​ഡ് ബി​എം ബി​സി നി​ല​വാ​ര​ത്തി​ല്‍ നി​ര്‍​മി​ച്ചു. റോ​ഡ് പ​രി​പാ​ല​ന​ത്തി​നും പ്രാ​ധാ​ന്യം ന​ല്‍​കു​ന്നു. കാ​സ​ര്‍​ഗോ​ഡ് ന​ന്ദാ​ര​പ​ട​വ് മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല വ​രെ 473.42 കി​ലോ​മീ​റ്റ​ര്‍ മ​ല​യോ​ര ഹൈ​വേ പൂ​ര്‍​ത്തി​യാ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ആ​ര്‍​കെ​ഐ പ​ദ്ധ​തി​യി​ലൂ​ടെ 2.57കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് കോ​ന്നി മി​നി ബൈ​പാ​സ് നി​ര്‍​മി​ച്ച​ത്. ആ​റ് കോ​ടി രൂ​പ ചെ​ല​വി​ല്‍ ബി​എം ബി​സി നി​ല​വാ​ര​ത്തി​ലാ​ണ് കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​കാ​ര്‍​ക്കും പ്ര​യോ​ജ​നം ചെ​യ്യു​ന്ന കോ​ന്നി - വെ​ട്ടൂ​ര്‍ - കൊ​ന്ന​പ്പാ​റ റോ​ഡ് നി​ര്‍​മി​ക്കു​ന്ന​ത്.

കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി സാ​ബു തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം തു​ള​സി മ​ണി​യ​മ്മ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻജിനിയ​ര്‍ ജി ​ബാ​ബു​രാ​ജ​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.

Kerala

പി​ക്ക​പ്പ് വാ​ൻ നി​യ​ന്ത്ര​ണംവി​ട്ടു ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

കോ​ന്നി: പു​ന​ലൂ​ർ മു​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ പി​ക്ക​പ്പ് വാ​ൻ നി​യ​ന്ത്ര​ണം വി​ട്ടു ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കോ​ന്നി നെ​ടു​മ​ൺ​കാ​വി​ൽ ഇ​ന്നു രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

കോ​ന്നി ഭാ​ഗ​ത്ത് നി​ന്നും ക​ല​ഞ്ഞൂ​ർ ഭാ​ഗ​ത്തേ​ക്ക് കോ​ഴി​ക​ളു​മാ​യി പോ​യ പി​ക്ക​പ്പ് വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. എ​തി​രെ വ​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച​പ്പോ​ൾ വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം വി​ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. അ​പ​ക​ട​സ​മ​യം ക​ട അ​ട​ച്ചി​രു​ന്ന​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി.

Kerala

കോ​ന്നി ആ​ന​ക്കൂ​ട്ടി​ലെ കു​ട്ടി​യാ​ന കൊ​ച്ച​യ്യ​പ്പ​ൻ ച​രി​ഞ്ഞു

പ​ത്ത​നം​തി​ട്ട: കോ​ന്നി ആ​ന​ക്കൂ​ട്ടി​ലെ കു​ട്ടി​യാ​ന കൊ​ച്ച​യ്യ​പ്പ​ന്‍ ച​രി​ഞ്ഞു. ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് ആ​ന ച​രി​ഞ്ഞ​ത്. അ​ഞ്ചുവ​യ​സു​ള്ള ആ​ന പെ​ട്ടെ​ന്ന് ച​രി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

ആ​ന​ക്കൂ​ട്ടി​ല്‍ കു​റു​മ്പു​കാ​ട്ടി സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന ആ​ന​യാ​യി​രു​ന്നു കൊ​ച്ച​യ്യ​പ്പ​ന്‍. ശ​ബ​രി​മ​ല​ക്കാ​ടു​ക​ളി​ല്‍ നി​ന്നു ല​ഭി​ച്ച കു​ട്ടി​യാ​ന​യാ​ണി​ത്.

ആ​ന പെ​ട്ടെ​ന്നു ച​രി​യാ​നി​ട​യാ​യ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്നു വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. ആ​ന​യു​ടെ ജ​ഡം പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തും. നേ​ര​ത്തെ​യും ആ​ന​ക്കൂ​ട്ടി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ആ​ന​ക​ള്‍ ച​രി​ഞ്ഞ സം​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ട്.

District News

കാട്ടാനക്കൂട്ടം വീണ്ടും കൃഷി നശിപ്പിച്ചു; ഒരാഴ്ചക്കുള്ളിൽ മൂന്നാം തവണ

പത്തനംതിട്ട ജില്ലയിലെ കോന്നി കുളത്തുമൺ മേഖലയിൽ കാട്ടാന ആക്രമണം രൂക്ഷമാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഇത് മൂന്നാം തവണയാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. ഇന്ന് പുലർച്ചെയും കുളത്തുമൺ വള്ളിക്കോട് പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വാഴ, കപ്പ, തെങ്ങ്, റബർ ഉൾപ്പെടെയുള്ള വിളകൾ വ്യാപകമായി നശിപ്പിച്ചു. രാത്രികാലങ്ങളിലാണ് പ്രധാനമായും ആനകൾ കൂട്ടമായി എത്തുന്നത്. കൃഷിയിടങ്ങളിലെ വേലികൾ തകർത്ത് അകത്തുകടക്കുന്ന ആനകൾ കർഷകരുടെ മാസങ്ങളായുള്ള അധ്വാനത്തെയാണ് ഇല്ലാതാക്കുന്നത്. നൂറുകണക്കിന് വാഴത്തോട്ടങ്ങളും കപ്പ കൃഷിയിടങ്ങളും പൂർണ്ണമായും നശിച്ചു. കഴിഞ്ഞ ആഴ്ചയും ഇതേ പ്രദേശത്ത് കാട്ടാനകൾ വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. ഇത് പ്രദേശത്തെ കർഷകരെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്. വന്യജീവി ആക്രമണങ്ങളിൽ നിന്ന് തങ്ങളുടെ കൃഷിയെയും ജീവനെയും സംരക്ഷിക്കാൻ വനം വകുപ്പ് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

Latest News

Corehub Up